HOME
DETAILS
MAL
സംസ്കൃതം സാംസ്കാരിക പരിവര്‍ത്തനത്തിന്റെ ഭാഷ: മന്ത്രി
backup
March 25 2017 | 19:03 PM
കണ്ണൂര്‍: സാംസ്കാരിക പരിവര്‍ത്തനത്തിന്റെ ഭാഷയാണു സംസ്കൃതമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കേരള സംസ്കൃത അധ്യാപക ഫെഡറേഷന് ജില്ലാകമ്മിറ്റിയുടെ അധ്യാപകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരത്തിന്റെ മൂല്യങ്ങള്‍ പ്രകടമാകുന്നതു സംസ്കൃതത്തിലാണ്. പുതിയകാലത്തില്‍ അതിജീവനത്തിന്റെ ഭാഷകൂടിയാണിതെന്നും മന്ത്രി പറഞ്ഞു. ഐറിഷ് ആറാങ്കോട്ടം അധ്യക്ഷനായി. സര്‍ഗാത്മക പ്രതിഭകള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം ഡി.ഡി.ഇ എം. ബാബുരാജന് നിര്‍വഹിച്ചു.
സംസ്കൃതം സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെ സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി അജയകുമാര്‍ അനുമോദിച്ചു. സി.പി സനല്‍ചന്ദ്രന്‍, വി.ജെ.പി നാരായണന് നമ്പൂതിരി, എം. ശങ്കരനാരായണന്, രാജിത്ത് കുളവയല്‍, എന്‍.വി പ്രജിത്ത്, കെ. ഷിജു, കെ. ഷീബ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."