മുഖ്യമന്ത്രി ക്രിമിനലുകളെ സംരക്ഷിക്കുന്നു: പാച്ചേനി
കണ്ണൂര്‍: ക്രിമിനലുകളെ ജയില്‍ മോചിപ്പിക്കാന്‍ അമിത താല്പര്യം കാണിക്കുന്ന പിണറായി ക്രിമിനല്‍ സംഘത്തിന്റെ സംരക്ഷണം ഉത്തരവാദിത്വമായി ഏറ്റെടുത്ത ആദ്യത്തെ കേരള മുഖ്യമന്ത്രിയായി മാറിക്കഴിഞ്ഞെന്ന് സതീശന് പാച്ചേനി. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് കണ്ണൂര്‍, കാസര്‍കോട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാച്ചേനി.
പഴയ ഭരണകാലത്ത് തയാറാക്കിയ ലിസ്റ്റാണിതെന്നു പറഞ്ഞ് വെള്ളപൂശാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാറിന്റെ കൈവശമുള്ള രേഖകള്‍ പുറത്തുവിടാന്‍ തയാറാകണം. നിയമസഭയില്‍ പോലും കളവ് പറഞ്ഞ മുഖ്യമന്ത്രി വിവരാവകാശ രേഖ പുറത്തുവന്നപ്പേള് ഉത്തരം മുട്ടിപ്പോയതെന്തെന്നും പാച്ചേനി ചോദിച്ചു.
പ്രൊഫ. കെ.വി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ. എം.കെ അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ജയചന്ദ്രന് കീഴോത്ത്, പ്രൊഫ. പ്രജു കെ പോള്‍, പ്രൊഫ. വിജയകുമാര്‍, ഡോ. മോഹനന് വി.ടി.വി, ഡോ. നന്ദകുമാര്‍ കോറോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."