HOME
DETAILS
MAL
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ശംഖ് മോഷണം പോയി
backup
March 25 2017 | 19:03 PM
തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ നിന്നും പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖുകളില്‍ ഒരെണ്ണം മോഷണം പോയി. ഇന്നലെ രാവിലെ 8.45നു പൂജയ്ക്കു ശേഷം ശ്രീകോവിലിനു സമീപം സൂക്ഷിച്ചിരുന്ന ശംഖാണു മോഷണം പോയത്.
അല്പനേരം കഴിഞ്ഞാണു മോഷണവിവരം ക്ഷേത്രജീവനക്കാര്‍ അറിഞ്ഞത്. ശംഖ് കാണാതായതിനെ തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉത്തരേന്ത്യന്‍ സ്വദേശിയെന്നു കരുതുന്നയാള്‍ ശംഖുമായി കടന്നതായി വ്യക്തമായത്.
ക്ഷേത്രം മതിലകം അധികൃതരുടെ പരാതിയില്‍ ഫോര്‍ട്ട് പൊലിസ് അന്വേഷണം ആരംഭിച്ചു. സി.സി ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ്. 24 മണിക്കൂറും കാമറ നിരീക്ഷണമുള്ള ക്ഷേത്രത്തിനുള്ളില്‍ നിന്നും ശംഖ് കവര്‍ന്നതു ഗുരുതരമായ സുരക്ഷാവീഴ്ചയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."