പെണ്‍കുട്ടികള്‍ക്ക് പീഡനം; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
കല്‍പ്പറ്റ: വയനാട്ടിലെ അനാഥാലയത്തിലെ പെണ്‍കുട്ടികള്‍ക്ക് പീഡനമേറ്റ സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കുട്ടികള്‍ പീഡനത്തിനിരയായ അനാഥാലയത്തിന് സമീപത്തെ കടകളിലും പരിസര പ്രദേശങ്ങളിലുമാണ് കല്‍പ്പറ്റ സി.ഐ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തത്.
ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെയാണ് വൈകീട്ട് അഞ്ചുവരെ കോടതി പൊലിസ് കസ്റ്റഡയില്‍ വിട്ടത്. പീഡനം നടന്നതായി പറയുന്ന ഹോട്ടലിന്റെ ഉടമ വിളഞ്ഞിലം പിലാക്കല്‍ നാസര്‍, പിലാക്കല്‍ സജദാന്‍ ജുലൈബ്, നെയ്യന്‍ അസ്ഹര്‍, ഓണാട്ട് മുഹമ്മദ്‌റാഫി എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചത്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതടക്കമുള്ള കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
രണ്ട് ദിവസത്തേക്ക് ഇവരെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടത്. മറ്റ് രണ്ട് പ്രതികളായ മുസ്തഫ, ജുമൈദ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ് ആവശ്യപ്പെട്ടിരുന്നില്ല.
കഴിഞ്ഞദിവസം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സബ്ജയിലില്‍ നടത്തിയ പരേഡില്‍ പ്രതികളെ കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ശനിയാഴ്ച മുഖം മറക്കാതെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.12.30 ഓടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കസ്റ്റഡിയില്‍ വിട്ടു.
ഒന്നാംപ്രതി സജദാന്‍ ജുനൈദിനെതിരേ ആറ് കേസുകളാണ് ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."