ജന ആരോഗ്യ സംരക്ഷണ സമിതി അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു
പയ്യന്നൂര്‍: രാമന്തളിയിലെ കിണറുകള്‍ മലിനപ്പെടുത്തുന്ന നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി പയ്യന്നൂര്‍ ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 27ാം നാളിലേക്ക് കടന്നു. അഭിവാദ്യമര്‍പ്പിച്ച് സ്വാതന്ത്ര്യസമര സേനാനി വി.പി അപ്പുക്കുട്ട പൊതുവാള് സമരപന്തല്‍ സന്ദര്‍ശിച്ചു. ഗംഗന് കുഞ്ഞിമംഗലം സമരപന്തലില്‍ ഐക്യദാര്‍ഢ്യവുമായി ഏകദിന ഉപവാസം നടത്തി. അപ്പുക്കുട്ട പൊതുവാള് നല്കിയ നാരങ്ങനീര് കുടിച്ച് ഗംഗന് കുഞ്ഞിമംഗലം വൈകുന്നേരം ഉപവാസം അവസാനിപ്പിച്ചു. നിരാഹാരമനുഷ്ഠിക്കുന്ന പി.കെ നാരായണന് അഭിവാദ്യമര്‍പ്പിച്ച് ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാമന്തളി സെന്‍ട്രലില്‍ പ്രകടനം നടത്തി. രാത്രി ബ്രിട്ടനിലെ സ്ത്രീ മുന്നേറ്റത്തിന്റെ കഥ പറയുന്ന സത്രാജെറ്റ് സിനിമ പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."