സുരക്ഷാസംവിധാനങ്ങളില്ല; മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാര്‍ ആശങ്കയില്‍
തിരൂര്‍: നിപാ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാല്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാര്‍ ആശങ്കയില്‍. ജോലിയുടെ ഭാഗമായി പ്രതിദിനം നിരവധി ആശുപത്രികളാണ് ഇവര്‍ക്ക് സന്ദര്‍ശിക്കേണ്ടിവരുന്നത്.
പ്രത്യേകതരം മാസ്ക്കും ഗ്ലൗസും ധരിക്കാതെ ആശുപത്രികളില്‍ പോകരുതെന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര നിര്‍ദേശം നിലനില്‍ക്കെ ഒട്ടുമിക്ക മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാര്ക്കും കമ്പനികള്‍ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
ഇതോടെ സ്വന്തം ആരോഗ്യവും സുരക്ഷയും കണക്കിലെടുക്കാതെ ആശങ്കയോടെ പ്രവര്‍ത്തിക്കാന്‍ റെപ്രസെന്റേറ്റീവുമാര്‍ നിര്‍ബന്ധിതരാകുകയാണ്. ആശുപത്രികളിലും ക്ലിനിക്കുകളിലും പല അവസ്ഥയിലുള്ളവര്‍ വന്നുപോകുന്നതിനാല്‍ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പുലര്‍ത്തുന്ന ജാഗ്രത മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരും ഉള്‍ക്കൊള്ളണമെന്ന് നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."