പട്ടികവര്‍ഗ സഹായ പദ്ധതി: 33,82,500 രൂപയുടെ പദ്ധതിക്ക് അംഗീകാരം
കോഴിക്കോട്: 2016-17 വര്‍ഷം ജില്ലയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു ഭക്ഷ്യസഹായ പദ്ധതി നടപ്പാക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു. മണ്‍സൂണ്‍ കാലത്ത് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്കു ജോലിയും ആഹാരവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുക.
ജില്ലയില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലും ദുരിതമനുഭവിക്കുന്ന മറ്റു പട്ടികവര്‍ഗ വിഭാഗങ്ങളിലുമായി 1, 100 ഗുണഭോക്താക്കള്‍ക്കാണു പദ്ധതിയുടെ സഹായം ലഭിക്കുക. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന പട്ടികവര്‍ഗ വികസന സമിതി യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ സി. വിനോദ്കുമാര്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ടി.പി സാറാമ്മ, ജില്ലാ സപ്ലൈ ഓഫിസര്‍ പി.കെ വത്സല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."