HOME
DETAILS
MAL
സംസ്ഥാന ശ്രദ്ധ നേടി വീണ്ടും തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഒരുങ്ങുന്നത് 30 കാരുണ്യ ഭവനം
backup
March 25 2017 | 19:03 PM
തൃക്കരിപ്പൂര്‍: നിരവധി വ്യത്യസ്ഥങ്ങളായ പദ്ധതികള്‍ നടപ്പിലാക്കി സംസ്ഥാന ശ്രദ്ധ നേടിയ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് വീണ്ടും സംസ്ഥാന ശ്രദ്ധയിലേക്ക്. തല ചായ്ക്കാനിടമില്ലാത്ത കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് വീടു വച്ചു കൊടുക്കുന്ന കാരുണ്യ ഭവനം പദ്ധതിയില്‍ 30 വീടുകളാണ് ഒരുങ്ങുന്നത്. ഇതിനകം ഇരുപതോളം വീടുകള്‍ ഒരുങ്ങി കഴിഞ്ഞു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഭവന പദ്ധതിക്കു പുറമേയാണിത്. കാരുണ്യ ഭവനത്തിന് കഴിഞ്ഞ ബജറ്റില്‍ 60 ലക്ഷം രൂപയാണ് നീക്കിവച്ചത്. സാധാരണ പദ്ധതികളിലെ നിബന്ധനകള്‍ പാലിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
30 വീടുകളില്‍ 20 എണ്ണം ജനറല്‍ വിഭാഗത്തിലും 10 വീടുകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമാണ് അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പഞ്ചായത്ത് സ്വന്തമായി കാരുണ്യ ഭവന പദ്ധതിക്ക് തുടക്കമിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."