HOME
DETAILS
MAL
ഇ പോസ് വഴി തട്ടിപ്പ്: റേഷന്‍ കടകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം
backup
May 26 2018 | 02:05 AM
തിരുവനന്തപുരം: ഇ പോസ് വഴിയുള്ള റേഷന്‍ വിതരണ സംവിധാനം ചില റേഷന്‍ കടക്കാര് തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തൊട്ടാകെ ഇ പോസ് വഴി റേഷന്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന കടകളില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ അടിയന്തര പരിശോധന നടത്താന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി നിര്‍ദേശം നല്കി.
സംസ്ഥാത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും അര്‍ഹതപ്പെട്ട അരി വിഹിതം പൂര്‍ണമായും ഇപ്പോള്‍ റേഷന്‍ കടകളില്‍ സര്‍ക്കാര്‍ എത്തിച്ചു കൊടുക്കുന്നതിനാല്‍ റേഷന്‍ കടകള്‍ ഇ പോസ് വഴി ലഭ്യമാക്കുന്ന ബില്‍ പ്രകാരം കൃത്യമായി ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകളില്‍ നിന്നും കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."