HOME
DETAILS
MAL
ഖാസി കേസ്: പുനരന്വേഷണം ആവശ്യപ്പെട്ടുള്ള സമരം 30ന്
backup
March 25 2017 | 19:03 PM
കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവി ചെമ്പരിക്കയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ സ്പെഷല്‍ ടീമിനെ വച്ച് പുനരന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നിന് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ച സമരത്തിന്റെ ആദ്യഘട്ടം 30ന് ആരംഭിക്കും. കേസില്‍ നീതി ആവശ്യപ്പെട്ട് പ്രാധാന മന്ത്രിക്ക് ഒരു ലക്ഷം ഇമെയിലും പോസ്റ്റര്‍ കാര്‍ഡും ആദ്യഘട്ടത്തില്‍ അയക്കും.
എസ്.കെ.എസ്.എസ്.എഫ് ശാഖ, ക്ലസ്റ്റര്‍, മേഖല, കാംപസ് കേന്ദ്രീകരിച്ച് നടക്കുന്ന സമരത്തിനു ശാഖാ പ്രവര്‍ത്തകരും ത്വലബാ വിങ്, കാംപസ് വിങ് നേതൃത്വം നല്‍കും.
മുഴുവന്‍ പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് ജില്ലാ ഭാരവാഹികളായ താജുദ്ദീന് ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."