മൊബൈല്‍ ടവറുകളില്‍ നിന്നുള്ള നികുതി കുടിശിക ലഭിച്ചില്ല; ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍
നീലേശ്വരം: മൊബൈല്‍ ടവറുകളില്‍ നിന്നുള്ള നികുതി കുടിശിക ലഭിക്കാതെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍. കിനാനൂര്‍ കരിന്തളം പഞ്ചായത്തിനു മാത്രം കഴിഞ്ഞ മൂന്നു വര്‍ഷമായി 8,64,332 രൂപയാണ് മൊബൈല്‍ ടവറുകളില്‍ നിന്നു കിട്ടാനുള്ള നികുതി കുടിശിക. ചോയ്യംകോട്ടും പരപ്പയിലും രണ്ടു വീതവും കരിന്തളം, വെള്ളരിക്കുണ്ട്, ബിരിക്കുളം എന്നിവിടങ്ങളിലെ ഓരോ ടവറുകളും എന്നിങ്ങനെ ഏഴു ടവറുകളില്‍ നിന്നാണ് ഈ തുക ലഭിക്കേണ്ടത്.
സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ടവര്‍ മാനേജ് ചെയ്യുന്ന എറണാകുളം പാലാരിവട്ടത്തെ ഇന്‍ഡസ് എന്ന ഏജന്‍സിയാണ് ഈ തുക നല്‍കേണ്ടത്. തുക ഉടന്‍ അടക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് നിരവധി തവണ ഇവരുടെ ഓഫിസിലേക്കു നോട്ടിസ് അയച്ചിട്ടും പ്രതികരണമില്ലെന്നു പറയുന്നു. പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യം എംപി, എം.എല്‍.എ എന്നിവരെ അറിയിച്ചിട്ടുണ്ട്.
ടവറിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു പഞ്ചായത്തിനെ സഹായിക്കാമെന്നു വച്ചാല്‍ ഉപഭോക്തൃ കോടതിയെ പേടിച്ചു കെ.എസ്.ഇ.ബിക്ക് അതു സാധിക്കുന്നില്ല. മുന്‍കൂര്‍ നോട്ടിസ് കൊടുത്ത് ടവറിലെ ജനറേറ്ററും ബാറ്ററിയും ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കാമെന്നു വച്ചാല്‍ മൊബൈല്‍ ഉപഭോക്താക്കളായ പഞ്ചായത്തുവാസികളാണ് ബുദ്ധിമുട്ടുകയെന്നതിനാല്‍ ആ വഴിക്കും നീങ്ങാനാകാതെ നില്‍ക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. എന്നാല്‍ 29 നകം തുക അടച്ചില്ലെങ്കില്‍ കടുത്ത നടപടിക്കു തന്നെ മുതിര്‍ന്നാലോ എന്ന ആലോചനയിലാണെന്നും പഞ്ചായത്ത് അധികൃര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."