ഭക്ഷ്യധാന്യ കമ്മി പരിഹരിക്കാന്‍ വ്യാപാരികള്‍ രംഗത്തു വരണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: ഭക്ഷ്യധാന്യ കമ്മി പരിഹരിക്കാന്‍ വ്യാപാരികള്‍ രംഗത്തു വരണമെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍. എം.ജി റോഡില്‍ ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി നിലവില്‍ വന്നാല്‍ സംസ്ഥാനത്തിനു ആവശ്യമായ ഭക്ഷ്യധാന്യം ലഭിക്കുമോയെന്ന ആശങ്ക നിലവിലുണ്ട്. കമ്മി പരിഹരിക്കുവാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
എങ്കിലും ഈ കാര്യത്തില്‍ സംഘടനകളുടെയും വ്യാപാരികളുടെയും പിന്തുണയും ആവശ്യമാണ്. നാടിന്റെ പൊതുവായ ഭക്ഷ്യകമ്മി കണക്കിലെടുത്ത് കൂടുതല്‍ ലാഭമെടുക്കാതെ വില്‍പന നടത്തുവാനുള്ള ശ്രമം വ്യാപാരികളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വെല്‍ക്കം മുഹമ്മദ് അധ്യക്ഷനായി.
സംഘടനയുടെ 10ാം വാര്‍ഷിക ലോഗോ പ്രകാശനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. സി.ടി അഹന്മദലി, നഗരസഭാ അധ്യക്ഷ ബിഫാത്തിമ ഇബ്രാഹിം, ടി.എച്ച് അബ്ദുല്‍ റഹ്മാന്‍, ഇ അബ്ദുല്‍ ജലീല്‍, എല്‍.എ മഹമുദ് ഹാജി, എ അബ്ദുല്‍ റഹ്മാന്‍, നഗരസഭാ കൗണ്‍സലര്‍മാരായ കെ.എം അബ്ദുല്‍ റഹ്മാന്‍, വി.എം മുനീര്‍, ശ്രീലത, റാഷിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."