താനൂരില്‍ അക്രമിക്കപ്പെട്ടത് 24 വീടുകള്‍ മാത്രമെന്ന് സി.പി.എം
മലപ്പുറം: മാര്‍ച്ച് 12നു നടന്ന സംഘര്‍ഷത്തില്‍ താനൂരില്‍ അക്രമിക്കപ്പെട്ടത് 24 വീടുകള്‍ മാത്രമെന്നു സി.പി.എം. സി.പി.എം പ്രവര്‍ത്തകരുടെ 16 വീടുകളും മറ്റുള്ളവരുടെ എട്ടു വീടുകളും മാത്രമേ അക്രമിക്കപ്പെട്ടിട്ടുള്ളുവെന്നു സി.പി.എം താനൂര്‍ ഏരിയാ സെക്രട്ടറി ഇ. ജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതില്കൂടുതല് വീടുകള്‍ അക്രമിക്കപ്പെട്ടിട്ടുണ്ടെന്നു മാധ്യമപ്രവര്ത്തകന് പറഞ്ഞപ്പോള്‍ അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു സി.പി.എം നേതാവിന്റെ മറുപടി.
അക്രമത്തില്‍ പൊലിസ് ഇടപെടല്‍ അനിവാര്യമായിരുന്നെന്നും പൊലിസ് ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ അക്രമങ്ങള്‍ നടക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താനൂരില്‍ വീട് അക്രമിക്കപ്പെട്ടെന്ന പേരില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്കിയ പെണ്‍കുട്ടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നു യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രി, താനൂര്‍ എം.എല്‍.എ എന്നിവരുമായി ബന്ധപ്പെടുത്തിയുള്ള പ്രചരണത്തിനെതിരേ പൊലിസില്‍ പരാതി നല്‍കിയതായും യുവതി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം താനൂര്‍ ഏരിയാ സെക്രട്ടറി ഇ. ജയന്, പി.പി സൈതലവി, ഇ. സുജ, എം.പി ഹംസക്കോയ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."