HOME
DETAILS
MAL
ജാര്‍ഖണ്ഡ് ഭരണഘടനാ സ്ഥാപനങ്ങളെ മോദി വെല്ലുവിളിക്കുന്നുവെന്ന്
backup
May 26 2018 | 02:05 AM
റാഞ്ചി: നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിക്കുകയും ദുരുപയോഗം ചെയ്യുന്നതായും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(പ്രജാ താന്ത്രിക്) പ്രസിഡന്റ് ബാബുലാല്‍ മറാന്‍ഡി. മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ മുന്നണി അധികാരത്തില്‍ വന്ന നാള്‍മുതല്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്.
ഈ സാഹചര്യത്തില്‍ രാജ്യത്തെ മോചിപ്പിക്കാന്‍ മോദിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായേയും പരാജയപ്പെടുത്തുക മാത്രമാണ് പോംവഴിയെന്നും ജാര്‍ഖണ്ഡിലെ പാകൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം അനുകൂലമായ ഭരണമാണ് മോദിയുടേതെന്നും ബാബുലാല്‍ മറാന്‍ഡി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."