മരംമുറിച്ച് ഫയര്‍ലൈന്‍ നിര്‍മാണം; വിജിലന്‍സ് ഡയരക്ടര്‍ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ
കൊച്ചി: ചാലക്കുടി വനമേഖലയില്‍ കാട്ടുതീ തടയാന്‍ മരംമുറിച്ച് ഫയര്‍ലൈന്‍ ഉണ്ടാക്കുന്നതില്‍ വന്‍അഴിമതിയുണ്ടെന്ന വിജിലന്‍സ് കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് ബന്ധപ്പെട്ട വിജിലന്‍സ് ഡയരക്ടര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് കേസില്‍ നടപടി വൈകുന്നതു ചൂണ്ടിക്കാട്ടി മണ്ണുത്തി സ്വദേശി ജിതേഷ് ബലറാം നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ബി. കെമാല്‍പാഷയുടേതാണ് ഉത്തരവ്.
ആദിവാസികളെ ഉപയോഗിച്ച് ഫയര്‍ലൈന്‍ നിര്‍മിച്ചിട്ട് കൂലിയിനത്തില്‍ ഇവരെ കബളിപ്പിച്ചെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ മറ്റു ചില ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
വിജിലന്‍സ് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി 2015 ഒക്ടോബറില്‍ വിജിലന്‍സ് ഡയരക്ടറുടെ സൂഷ്മപരിശോധനയ്ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരേ നടപടി ഉണ്ടായില്ലെന്നാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം. ഈ കേസില്‍ വിജിലന്‍സ് ഡയരക്ടര്‍ എത്രയും വേഗം സൂഷ്മ പരിശോധന പൂര്‍ത്തിയാക്കി തുടര്‍ നടപടി സ്വീകരിക്കണമെന്നും രണ്ടു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."