മലപ്പുറം ഗവ. കോളജിലെ സംഘര്‍ഷം: എസ്.എഫ്.ഐയുടേത് സി. സോണ്‍ ഫെസ്റ്റ് അട്ടിമറിക്കാനുള്ള ശ്രമമെന്ന്
മലപ്പുറം: ഗവ.കോളജില്‍ നിരന്തരം അക്രമം അഴിച്ചുവിടുന്ന എസ്.എഫ്.ഐയുടെ നിലപാട് സി. സോണ്‍ കലോത്സവം കോളജില്‍ നിന്നു മാറ്റാനുള്ള നിഗൂഡ ശ്രമത്തിന്റെ ഭാഗമാണെന്ന് കോളജ് യൂനിയന്‍ ഭാരവാഹികള്‍.
ഏപ്രില്‍ 19 മുതല്‍ 23 വരെ കോളജില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ ഫെസ്റ്റ് മറ്റൊരിടത്തേക്ക് മാറ്റാനാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളുടെയും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെയും ഒത്താശയോടെയുള്ള നിരന്തര അക്രമണങ്ങള്‍. കാംപസില്‍ ഇരുമ്പു ദണ്ഡുകളും ചങ്ങലകളുമുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനമധ്യേ കാംപസിനെ സമാധാന രഹിതമായ കാംപസായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ സ്വമേധയാ തകര്‍ത്ത സ്‌പോര്‍ട്‌സ് റൂമിന്റെ ജനല്‍ചില്ല് തട്ടിയുണ്ടായ മുറിവിന് കാരണക്കാരന്നാരോപിച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമണത്തിന് തുടക്കമിട്ടത്. തുടര്‍ച്ചയായി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ യാതൊരു വിധ നടപടിയും സ്വീകരിക്കാതെ മൗനം പാലിച്ചിരിക്കുന്ന അധികൃതരുടെ നടപടി അപലപനീയമാണ്.
ഇരകളെ വീണ്ടും ഇരകളാക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് അധികൃതരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.
ഏതാനും ചില അക്രമികള്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിന് വിദ്യാര്‍ഥികളൊന്നടങ്കം ഇരയാകേണ്ടി വരികയാണെന്നും പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഉറപ്പു വരുത്തുന്നതിനുതകുന്ന തീരുമാനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും പ്രസ്താവനയില്‍ യൂനിയന്‍ ഭാരവാഹികളായ കെ. ഇബ്രാഹിം ബാദുഷ, കെ. മുഹമ്മദ് മുസ്തഫ, എം. മുഹമ്മദ് മുര്‍ഷിദ്, കമറുല്‍ ജമാല്‍, കെ.ടി ഫാത്തിമ ശിഫാനത്ത്, ടി.ടി തഹാനി, കെ. റിഷാദ്, പി.പി ഷാനിബ്, ടി. റമീസ് റഹ്മാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."