ലാമിയര്‍ സി.സി കാലിക്കറ്റിനും, ലാന്-ഡെക്ക് അക്കാദമി തൃശ്ശൂരിനും വിജയം
പെരിന്തല്‍മണ്ണ: ഏഴാമത് കെ.വി.ആര് മാരുതി പ്രസിഡന്‍സ് ട്രോഫി ഓള് കേരള ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാമിയര്‍ ക്രിക്കറ്റ് ക്ലബ് ഉല്‍ഭവ് സി.സി ക്രിക്കറ്റ് ക്ലബ് തൃശ്ശൂരിനെ 65 റണ്‍സുകള്‍ക്കും, ഉച്ചക്ക് ശേഷം നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാന്-ഡെക്ക് ക്രിക്കറ്റ് അക്കാദമി തൃശ്ശൂര്‍ 9 വിക്കറ്റുകള്‍ക്ക് ലോര്‍ഡ്സ് ക്രിക്കറ്റ് അക്കാദമി മലപ്പുറത്തെയുംപരാജയപ്പെടുത്തി.
ഇരു ടീമുകളും സെമി-ഫൈനലിലേക്ക് പ്രവേശിച്ചു.
രാവിലെ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് ലാമിയര്‍ സി.സിയെടുത്തപ്പോള് മറുപടി ബാറ്റിങിനിറങ്ങിയ ഉല്‍ഭവ് സി.സി തൃശ്ശൂര്‍ 17.1 ഓവറില്‍ ലക്ഷ്യ സ്കോറിന് 65 റണ്‍സകലെ എല്ലാവരും പുറത്തായി.
ലാമിയറിന്റെ രാഹുല്‍ സി 56 റണ്‍സും, ഫാബിദ് ഫാറൂഖ് പുറത്താകാതെ 37 റണ്‍സും നേടി. ഉച്ചക്ക് ശേഷം നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ലോര്‍ഡ്സ് ക്രിക്കറ്റ് അക്കാദമി മലപ്പുറം തകര്‍ന്നടിഞ്ഞു.
16.4 ഓവറില്‍ എല്ലാവരും പുറത്തായി. 49 റണ്‍സാണ് അവര്‍ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ലാന്-ഡെക്ക് ക്രിക്കറ്റ് അക്കാദമി തൃശ്ശൂരിന് വിജയത്തിലെത്താന്‍ അധികനേരം കാത്തുനില്‍ക്കേണ്ടി വന്നില്ല 3.5 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്ത് അവര്‍ ലോര്ഡിസിനെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."