മലയാളി ജയിലില്‍: മോചനത്തിന് സാധ്യത തെളിയുന്നു
ജിദ്ദ: സഊദിയില്‍ മോഷണ കേസുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഒറ്റപ്പാലം പാലക്കോട് പനമണ്ണ തെക്കിനി മഠത്തില്‍ സൈതലവിക്ക് (48) വൈകാതെ ജയില്‍ മോചനം സാധ്യമായേക്കും. ഇദ്ദേഹം ഇപ്പോള്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലാണുള്ളതെന്നും ഒരാഴ്ചക്കകം മോചനം സാധ്യമാകുമെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും സാമൂഹ്യക്ഷേമ വിഭാഗം കോണ്‍സല്‍ മോയിന്‍ അക്തര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ജയിലിലായ ഇദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് സൈതലവിയുടെ ഭാര്യ റംല ബന്ധു മുഖാന്തിരം കോണ്‍സുലേറ്റില്‍ മാസങ്ങള്‍ക്കു മുന്‍പ് പരാതി നല്‍കിയിരുന്നു.
പല നാടുകളില്‍ ജോലി ചെയ്തിട്ടുള്ള സൈതലവി ആറു വര്‍ഷമായി ജിദ്ദയിലെ പ്രമുഖ കമ്പനിയില്‍ ബോട്ട് പാച്ചിങ് വര്‍ക്കറായി ജോലി ചെയ്യുകയായിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട കേസിലാണ് സൈതലവി ജയിലിലായത്. കമ്പനിയിലെ വിലപിടിപ്പുള്ള ഒരു ജനറേറ്റര്‍ മോഷണം പോയെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കപ്പെട്ട സൈതലവി പിന്നീട് ജയിലിലാവുകയായിരുന്നു.
കേസില്‍ തീര്‍പ്പുണ്ടായതായി പറയുന്നുണ്ടെങ്കിലും മോചനം വൈകുന്നുവെന്നാണ് കുടുംബം പറയുന്നത്.
കഴിഞ്ഞ വര്‍ഷം അന്വേഷിച്ചപ്പോഴും ഡീപോര്‍ട്ടേഷന്‍ സെന്ററിലാണെന്നും ഉടന്‍ മോചനം ഉണ്ടാകുമെന്നുമാണ് പറഞ്ഞതെങ്കിലും ഇതുവരേക്കും അതുണ്ടായില്ലെന്നാണ് ജിദ്ദയിലുള്ള സെയ്തലവിയുടെ ബന്ധു പറഞ്ഞത്.
ചികിത്സക്കും മകന്റെ പഠനം തുടരുന്നതിനും മറ്റുമായി പലരോടും കടം വാങ്ങിയ ഇനത്തില്‍ പത്തു ലക്ഷത്തോളം രൂപയുടെ കടബാധ്യത കുടുംബത്തിനുണ്ട്. മകളുടെ ഭര്‍ത്താവിന്റെ സഹായത്താലാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."