HOME
DETAILS
MAL
ഗര്‍ഭഛിദ്ര നിരോധനം: അയര്‍ലന്‍ഡ് വിധിയെഴുതി
backup
May 26 2018 | 02:05 AM
ഡബ്ലിന്‍: ഗര്‍ഭഛിദ്രനിരോധന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള ഹിത പരിശോധനയില്‍ അയര്‍ലന്‍ഡ് വിധിയെഴുതി. നിലവിലെ നിയമപ്രകാരം അമ്മയുടെയോ ശിശുവിന്റെയോ ജീവന് അപകടമുണ്ടായാല്‍ മാത്രമേ രാജ്യത്ത് ഗര്‍ഭഛിദ്രം അനുവദിക്കുന്നുള്ളൂ. ഇതില്‍ മാറ്റംവേണോയെന്നതിലാണ് ഹിത പരിശോധന.
പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍വിവരം മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടില്ല. 3.2 മില്യന്‍ പേരാണ് ഹിത പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത്.
ഗര്‍ഭഛിദ്രം വ്യക്തി സ്വാതന്ത്രത്തിന്റെതെന്നും അല്ല, വിശ്വാസത്തിന്റെതെന്നുമുള്ള വാദങ്ങളാണ് അയര്‍ലന്‍ഡിലുള്ളത്. പരമ്പരാഗതമായ റോമന്‍ കത്തോലിക്കന് രാജ്യമായ അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം ആഗ്രഹിക്കുന്നവര്‍ സമീപ രാജ്യമായ ബ്രിട്ടനിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."