ഹാര്‍വി വെയ്ന്‍സ്റ്റനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി
വാഷിങ്ടണ്‍: ലൈംഗിക ആരോപണം നേരിട്ട ഹോളിവുഡ് സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്റ്റനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി. ബലാത്സംഗം, ലൈംഗിക കുറ്റകൃത്യം, ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ വെയ്ന്‍സ്റ്റനെതിരേ ചുമത്തിയെന്ന് ന്യൂയോര്‍ക്ക് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇരകള്‍ നീതി തേടി ധൈര്യത്തോടെ മുന്നോട്ടുവന്നതിന് പൊലിസ് നന്ദി പറഞ്ഞു. ഇദ്ദേഹത്തിനെതിരേ ബലാത്സംഗം, ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി 12ലധികം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. പൊലിസിന് മുന്‍പാകെ വെയ്ന്‍സ്റ്റന്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
സ്ത്രീകളുടെ സമ്മതമില്ലാതെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പൊലിസിനോട് പറഞ്ഞു. ഒരു മില്യന്‍ ഡോളര്‍ കെട്ടിവച്ച് ഹാര്‍വി വെയ്ന്‍സ്റ്റന്‍ ജാമ്യത്തിലിറങ്ങി. നിരീക്ഷണ ഉപകരണം ഘടിപ്പിക്കണമെന്ന നിബന്ധനയോടെയാണ് മാന്‍ഹാട്ടന്‍ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
ഹാര്‍വി വെയ്ന്‍സ്റ്റനെതിരേ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രസിദ്ധമായ മി റ്റു കാംപയിന്‍ ആരംഭിച്ചത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്ന കാംപയിനാണിത്. ആഞ്ജലീന ജോൡ ഗിനത്ത് പട്രോ ഉള്‍പ്പെടെയുള്ള നിരവധി നടിമാര്‍ ഇദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഹോട്ടല്‍ മുറിയില്‍ കയറി പീഡിപ്പിച്ചെന്ന ഇറ്റാലിയന്‍ മോഡലിന്റെ പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
2013 ഫെബ്രുവരിയില്‍ ലോസ് ആഞ്ചല്‍സിലെ ഇറ്റാലിയന്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് സംഭവമെന്ന് മോഡല്‍ പൊലിസിന് മൊഴിനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."