ആദിവാസി കോളനികളില്‍ കുഷ്ഠരോഗ നിര്‍ണയ പരിശോധന നടത്തി
കല്‍പ്പറ്റ: ജില്ലയില്‍ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഊര്‍ജ്ജിത കുഷ്ഠരോഗ നിര്‍ണയ പരിപാടിയുടെ ഭാഗമായി ഇതുവരെ ഇരുനൂറോളം ആദിവാസി കോളനികളില്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ സ്‌ക്രീനിംഗ് നടത്തി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്. ജില്ലയില്‍ ആകെയുളള 2400 കോളനികളിലും കുഷ്ഠരോഗ സ്‌ക്രീനിംഗ് നടത്താനാണ് പരിപാടി. പരിപാടിയുടെ ഭാഗമായി ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ക്കുളള പരിശീലനം പൂര്‍ത്തിയായി.
2006 ല്‍ രാജ്യത്ത് കുഷ്ഠരോഗം നിര്‍മാര്‍ജ്ജനം ചെയ്തുവെങ്കിലും പിന്നീടുളള വര്‍ഷങ്ങളില്‍ കുഷ്ഠരോഗം പലവിഭാഗം ജനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആദിവാസികളിലെ പ്രത്യേക ജനിതക ഘടനയും താഴ്ന്ന ജീവിത നിലവാരവും കുഷ്ഠരോഗം പിടിപെടാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ കുട്ടികളില്‍ കുഷ്ഠരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളിലുള്ള കുഷ്ഠരോഗം നിര്‍ണയിക്കുന്നതിനായി ജില്ലാ ലെപ്രസി യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ട്രൈബല്‍ സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവ കേന്ദ്രീകരിച്ച് ചര്‍മരോഗ നിര്‍ണയക്യാംപുകള്‍ നടന്നുവരികയാണ്.
കഴിഞ്ഞ ദിവസം പേര്യ പഴശ്ശി രാജ ട്രൈബല്‍ സ്‌കൂളിലും തവിഞ്ഞാല്‍ ട്രൈബല്‍ ഹോസ്റ്റലിലും ചര്‍മ പരിശോധനാക്യാംപും ബോധവല്‍ക്കരണവും നടന്നു. ത്വക്ക് രോഗവിദഗ്ദ്ധനും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോ. പി. ജയേഷ്, ജില്ലാ അസി. ലെപ്രസി ഓഫീസര്‍ സി.സി. ബാലന്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ കെ. ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
ഇതര സംസ്ഥാന തൊഴിലാളികളില്‍ കുഷ്ഠരോഗം നിര്‍ണയിക്കപ്പെടുന്നതിനായി കഴിഞ്ഞ ആഴ്ച വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ രോഗ പരിശോധനാ ക്യാംപില്‍ ജില്ലാ ലെപ്രസി യൂണിറ്റിന്റെ സാന്നിദ്ധ്യ മുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."