HOME
DETAILS
MAL
'വസന്തത്തിന്റെ ഇടിമുഴക്കം'; പുസ്തക ചര്‍ച്ച നടത്തി
backup
June 30 2016 | 05:06 AM
കല്‍പ്പറ്റ: നക്‌സലിസത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ സെബാസ്റ്റ്യന്‍ ജോസഫിന്റെ പുസ്തകം വസന്തത്തിന്റെ ഇടിമുഴക്കം വായനക്കാര്‍ക്ക് നക്‌സല്‍ ചരിത്രത്തിന്റെ നേരനുഭവമായി. ജില്ലാ ല്രൈബ്രറിയില്‍ നടത്തിയ പുസ്തകച്ചര്‍ച്ചയില്‍ കോഴിക്കോട് കേളുവേട്ടന്‍ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ചരിത്രകാരന്‍ ഒ കെ ജോണി, വി.ജി വിജയന്‍, സി.കെ ശിവരാമന്‍, അഡ്വ. കെ.കെ സോമനാഥന്‍, വിജയന്‍ ചെറുകര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍ അധ്യക്ഷനായി. ജില്ലാ ലൈബ്രറി വികസനസമിതി ചെയര്‍മാന്‍ പി.പി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."