കുടിവെള്ളത്തിനും മാലിന്യസംസ്കരണത്തിനും ഊന്നല്നല്കി മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 21 കോടിയുടെ ബജറ്റ്
മാവൂര്‍: 21,1902550 രൂപ വരവും 20,8982350 രൂപ ചെലവും 29,20200 രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
വളപ്പില്‍ റസാക്ക് അവതരിപ്പിച്ചു. ഭവന നിര്‍മ്മാണത്തിന് 1200000രൂപ, ശുദ്ധജല വിതരണത്തിന് 4950000 രൂപ, പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 1650000രൂപ, മാലിന്യ സംസകരണത്തിന് 35 ലക്ഷം, പഞ്ചായത്ത് ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സ്, അംഗണവാടി കെട്ടിട നിര്‍മാണങ്ങള്‍ക്ക് 3600000 രൂപ,
കൃഷി 26 ലക്ഷം, തെരുവ് വിളക്ക് അറ്റക്കുറ്റപണിയ്ക്ക് 39 ലക്ഷം, വിദ്യാഭ്യാസത്തിന് 34 ലക്ഷം രൂപ എന്നിവയാണ് ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്.ഗ്രാമപമഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് അധ്യക്ഷയായി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ. വാസന്തി, കെ. ഉസ്മാന്, കവിതാഭായി മെമ്പര്‍മാരായ യു.എ ഗഫൂര്‍, സി. സുരേഷ്, ഉണ്ണികൃഷ്ണന്, ജയശ്രീ, സുബൈദ കണ്ണാറ, മൈമൂന, സാജിത, സുനീഷ് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."