തോക്ക് അബദ്ധത്തില്‍ പൊട്ടി അമ്മ മരിച്ച സംഭവം; അച്ഛനും മകനും പിടിയില്‍
പേരാമ്പ്ര: മകന്റെ കൈയിലെ തോക്കു പൊട്ടി അമ്മ ഷൈജി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും പൊലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനും അപകടകരമാംവിധം സൂക്ഷിച്ചതിനും ഷൈജിയുടെ ഭര്‍ത്താവായ പള്ളിച്ചാംവീട്ടില്‍ ചിത്രാംഗതനെ (47)യും അപകടമുണ്ടായതിന് മകനെയും പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി സുനില്‍കുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തോക്കിന്റെ യഥാര്‍ഥ ഉടമയ്ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും ഉടന്‍ വലയിലാകുമെന്നും പൊലിസ് അറിയിച്ചു.
ചിത്രാംഗതനെ പയ്യോളി കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം ജുവനൈല്‍ കോടതിയല്‍ ഹാജരാക്കിയ മകനെ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വയ്ക്കല്‍ ജീവപര്യന്തമോ പത്തുവര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്. സംഭവദിവസം നല്‍കിയ മൊഴിയില്‍ തോക്ക് സമീപത്തെ പാറമടയില്‍ നിന്ന് ലഭിച്ചതാണെന്നും ഇതു വീട്ടിലുള്ളവരെ കാണിക്കുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്നുമായിരുന്നു മകന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."