ആര്‍.എസ്.എസ് നടത്തുന്ന അഴിഞ്ഞാട്ടവും അക്രമവും അവസാനിപ്പിക്കണം- സി.പി.എം
താമരശേരി : താമരശേരി ഏരിയയിലെ വിവിധ പ്രദേശങ്ങളില്‍ ആര്‍.എസ്.എസ് നടത്തുന്ന അഴിഞ്ഞാട്ടവും അക്രമവും അവസാനിപ്പിക്കണമെന്ന് സിപിഎം താമരശേരി ഏരിയാ കമ്മിറ്റിയാവശ്യപ്പെട്ടു. താമരശേരിയില്‍ കയ്യേലിയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം രാരുകുട്ടിയുടെ കട കത്തിച്ചതിന് ശേഷം നിരവധി അക്രമണങ്ങളാണ് ആര്‍എസ്എസ് ഈ മേഖലയില്‍ നടത്തുന്നത്. വെള്ളിയാഴ്ച്ച സിപിഎം ഏരിയാകമ്മിറ്റിയംഗം വി കുഞ്ഞിരാമരന്റെ വീടിന് നേരെ ബോബെറിഞ്ഞത് ആസൂത്രിതമായ അക്രമപരമ്പരയുടെ ഭാഗമാണ്. താമരശേരി മൂന്നാം തോടില്‍ കൊടിമരവുമായി മത്തായി ചാക്കോ സ്മാരകവും നശിപ്പിച്ചു.
ശിവപുരം തേനാകുഴിയിലും ഡി.വൈ.എഫ്.ഐ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു. ഇത്തരം അക്രമങ്ങള്‍ നാടിനെ കലാപ ഭൂമിയാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. താമരശേരിയിലും പരിസര പ്രദേശങ്ങളിലും നാടിന്റ സമാധാനന്തരീക്ഷവും സൈ്വര ജീവിതവും തകര്‍ക്കുന്ന ആര്‍ .എസ് .എസ് അക്രമങ്ങള്‍ക്കെതിരെ ജാഗ്രതപാലികക്കണമെന്ന് സി.പി.എം താമരശേരി ഏരിയാകമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."