അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷം
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷം. പുന്നപ്ര ഫിഷ് ലാന്റ് സെന്റര്‍ തകര്‍ച്ചാഭീഷണിയില്‍. പുറക്കാട്, അമ്പലപ്പുഴ, നീര്‍ക്കുന്നം, മാധവ മുക്ക്, പുന്നപ്ര ചള്ളി എന്നീ തീരമേഖലയിലാണ് കടല്‍ക്ഷോഭം ശക്തിയാര്‍ജിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വന്‍ തിരമാലകള്‍ കരയിലേക്ക് ഇരച്ച് കയറിയത്. നീര്‍ക്കുന്നം, മാധവമുക്ക് ഭാഗങ്ങളില്‍ നിരവധി വീടുകളാണ് ഏതു നിമിഷവും കടല്വിഴുങ്ങുമെന്ന ഭീഷണിയില്‍ നില്‍ക്കുന്നത്. പുറക്കാട് മുതല്‍ പുന്നപ്ര വരെ പല ഭാഗങ്ങളിലും മുന്‍കാലങ്ങളില്‍ കെട്ടി ഉയര്‍ത്തിയ കടല്‍ഭിത്തി കടല്‍ എടുത്തതോടെയാണ് തിരമാലകള്‍ കരയിലേക്ക് ഇരച്ചുകയറാന്‍ തുടങ്ങിയത്.
പുന്നപ്ര ചള്ളി തീരദേശത്ത് കടല്മീറ്ററുകളോളം കവര്‍ന്നു. ഒരു കി.മീറ്ററോളം അകലെ നിന്ന കടല്ഫിഷ് ലാന്റിനു സമീപത്തെത്താറായി. കടല്‍ ശക്തമായാല്‍ ഏതുനിമിഷവും ഫിഷ് ലാന്റ് സെന്റര്‍ നിലംപൊത്താന്‍ സാധ്യത ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫിഷ് ലാന്റിന് പടിഞ്ഞാറു ഭാഗം ചന്ത കടവായതിനാല് ഈ ഭാഗത്ത് കടല്‍ഭിത്തി കെട്ടിയിട്ടില്ല. ഇവിടെ കടല്‍ഭിത്തി കെട്ടുകയും ഫിഷ് ലാന്റ് സെന്റര്‍ വടക്കുഭാഗത്തേക്കോ തെക്കുഭാഗത്തേക്കോ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."