കായലോരവും തീരദേശവും ലഹരി വില്‍പന സംഘത്തിന്റെ പിടിയില്‍
മണ്ണഞ്ചേരി: പൊലിസ് അവഗണിച്ചതോടെ വീണ്ടും കായലോരവും തീരദേശവും ലഹരി വില്‍പന സംഘത്തിന്റെ പിടിയില്‍. ഇടക്കാലത്ത് ശമനം ഉണ്ടായിരുന്ന സംഘങ്ങളാണ് വീണ്ടും പ്രദേശത്തെ ഭീതിയിലാഴ്ത്തുന്നത്. ആലപ്പുഴ ജില്ലയ്ക്കു പുറത്ത് നിന്നുള്ള സംഘമാണ് വന്‍തോതില്‍ ലഹരി മരുന്ന് വിറ്റഴിക്കുന്നത് .
ആലപ്പുഴ ചേര്‍ത്തല കനാല്‍ തീരത്തെ റോഡു കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് കൈമാറ്റം ഏറെയും. കഴിഞ്ഞ ആഴ്ച ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവിനെ കൊലപ്പെടുത്തിയതിന്റെ പിന്നിലും ഈ സംഘങ്ങളുടെ പങ്കിലേക്കാണ് അന്വേഷണം നീളുന്നത്. ഇവിടം കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് ഉപയോഗവും വില്‍പനയെയും സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പൊലിസ് ശക്തമായ ഇടപെടല്‍ നടത്തിയതോടെ പലരെയും പിടിക്കൂടിയിരുന്നു. എന്നാല്‍ മണ്ണഞ്ചേരി പൊലിസ് സ്റ്റേഷനില്‍ നടത്തിയ അഴിച്ചുപണിയെ തുടര്‍ന്നു അന്വേഷണവും പട്രോളിങും നിലച്ചതോടെ ഈ സംഘങ്ങള്‍ വീണ്ടും സജീവമായി.
ആവശ്യക്കാര്‍ക്ക് ഫോണിലൂടെ സ്ഥലം ചോദിച്ചറിഞ്ഞ് അവര്‍ തമ്പടിക്കുന്ന സ്ഥലത്ത് എത്തിച്ചു നല്‍കുന്ന രീതിയിലും ലഹരിവസ്തുക്കള്‍ കൈമാറുന്നതായാണ് വിവരം.
ഇരുചക്ര വാഹനമാണ് ഇത്തരക്കാര്‍ ഏറെയും ഉപയോഗിക്കുക. ഇങ്ങനെ യാത്ര ചെയ്യുന്ന സംഘങ്ങള്‍ പലപ്പോഴും വഴിയാത്രക്കാരായ സ്ത്രീകളുടെ മാല അപഹരിക്കുന്നതും പതിവാണ്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇവരുടെ വലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്തു നിന്ന് പലരെയും പൊലിസ് നേരത്തെ പിടികൂടിയിട്ടുണ്ട്. മണ്ണഞ്ചേരി പഞ്ചായത്തിലെ ചുരുക്കം ചില കോളനികള്‍ ഒഴിച്ചാല്‍ മറ്റിടങ്ങള്‍ ഇവര്‍ താവളമാക്കി പ്രവര്‍ത്തിക്കുകയാണ്.
മണ്ണഞ്ചേരി പൊലിസ് നേരത്തെ കാളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന ഇത്തരക്കാരെ അമര്‍ച്ച ചെയ്യുന്നതിന് സഹായകരമായി.
എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ മൂന്ന് മാസമായി യാതൊരു വിധ പ്രവര്‍ത്തനവും പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് ലഹരിമരുന്ന് സംഘത്തിന് ഊര്‍ജ്ജം പകരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."