വീട് കവര്‍ച്ചക്കെത്തിയ നാലംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍
ഫറോക്ക് : വീട് കുത്തിത്തുറന്നു കവര്‍ച്ചാ ശ്രമത്തിനിടയില്‍ നാലംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍.
തമിഴ്‌നാട് തെങ്കാശി സ്വദേശി താനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന സതീഷ് (30)ാണ് നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.
ശനി പുലര്‍ച്ചെ ഒന്നരയോടെ ഫറോക്ക് കള്ളിക്കൂടം എന്ന സ്ഥലത്താണ് സംഭവം. പ്രതിയെ പിടികൂടാനുളള ശ്രമത്തിനിടയില്‍ പൂവ്വന്നൂര്‍ എടക്കാട്ട് നൗഷീദി(28)ന് പരുക്കേറ്റു.
കളളിക്കൂടം പൂവ്വന്നൂര്‍ എടക്കാട്ട് അബ്ദുല്‍റസാക്കിന്റെ വീട്ടിലാണ് നാലംഗ സംഘം കവര്‍ച്ചക്ക് ശ്രമിച്ചത്.
സ്ത്രീകളും കുട്ടികളും മാത്രമുളള വീടിന്റെ ഡോര്‍ കമ്പി പാര ഉപയോഗിച്ചു കുത്തിപ്പൊളിക്കുന്നതിനിടെ റസാക്കിന്റെ ഭാര്യ ഷെറീന അയല്‍ വാസികളെ ഫോണിലൂടെ വിവരമറിയിച്ചതിനൊപ്പം പുറത്തെ ലൈറ്റുമിട്ടു. ഉടന്‍ മോഷ്ടാക്കള്‍ കവര്‍ച്ചാശ്രമം ഉപേക്ഷിച്ചു ഓടുകയായിരുന്നു.
നാട്ടുകാര്‍ വളഞ്ഞതോടെ മോഷ്ടാക്കള്‍ അക്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പരിസരവാസിയായ നൗഷീദിന് പരുക്കേറ്റത്.
ഒടുവില്‍ സംഘത്തിലെ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയും സതീഷ് കുടുങ്ങുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നു ഉടന്‍ ഫറോക്ക് പൊലിസെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു.
പുറത്ത് അടിയേറ്റ നൗഷീദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വീട്ടുടമസ്ഥനായ റസാക്ക് വിദേശത്തായതിനാല്‍ ഭാര്യ ഷെറീനയും നാല് കുട്ടികളും മാത്രമാണുണ്ടായിരുന്നത്.
ഗൃഹനാഥയുടെ അവസരോചിതമായ നീക്കവും പരിസരവാസികളുടെ തക്കസമയത്തുളള ഇടപെടലുമാണ് വന്‍ മോഷണ ശ്രമം വിഫലമാക്കി പ്രതികളിലൊരാളെ വലയിലാക്കാനായത്.
ലത്തീഫ് മോറോളി, കെ.ജലീല്‍, ബാപ്പുട്ടി തുടങ്ങിയവരാണ് പ്രതികളെ പിടികൂടുന്നതിന് മുന്നിട്ടറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."