പ്രതീക്ഷ ഉയര്‍ത്തി ഹരിപ്പാട് കുടിവെള്ള പദ്ധതി; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ഹരിപ്പാട് :നിയോജക മണ്ഡലത്തിലെ എല്ലാപഞ്ചായത്തുകളിലും ഹരിപ്പാട് മുന്‍സിപ്പാലിറ്റിക്കും കുടിവെള്ളത്തിന് ശാശ്വതപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷനേതാവും,സ്ഥലം എം.എല്‍.എയുമായ രമേശ് ചെന്നിത്തല ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയായ ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ ആഞ്ഞിലിമൂട്ടില്‍ പാലത്തിന് കിഴക്കുവശത്തുള്ള മൂന്നരയേക്കര് സ്ഥലം ജലഅതോറിറ്റി വിലക്കു വാങ്ങിയിരുന്നു. ഇവിടെയാണ് കുടിവെള്ള പദ്ധതിക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 200കോടിരൂപയാണ് പദ്ധതി തുക. ഒരാള്‍ക്ക് ഒരു ദിവസം 70ലിറ്റര്‍ ജലം ലഭിക്കത്തക്കവിധം30വര്‍ഷം മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2016ല്പള്ളിപ്പാട് ജലവിഭവ വകുപ്പുമന്ത്രിയായ പി.ജെ.ജോസഫ് പദ്ധതിഉദ്ഘാടനം ചെയ്തിരുന്നു. ആലപ്പുഴ പ്രോജക്ട് ഡിവിഷനാണ് നിര്‍മാണ ചുമതല. സംഭരണ സ്ഥലത്തുനിന്നും ഒന്പത്കിലോമീറ്റര് ദൂരയുള്ള പള്ളിപ്പാട്ടെ പദ്ധതി പ്രദേശത്ത്ജലമെത്തുക കുഴല്മാര്ഗമാണ്.
ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ 11ഓവര്‍ഹെഡ് ടാങ്കുകള്സ്ഥാപിക്കുന്നുണ്ട്.10മീറ്റര്‍ വ്യാസമുള്ള കിണര്‍,പമ്പ്ഹൗസ് ഇലക്ട്രിക്കല്സബ് സ്റ്റേഷന് എന്നിവയുടെ നിര്മാണവുംഒന്നാംഘട്ട പ്രവര്‍ത്തനങ്ങളാണ്.
മൂന്നാം ഘട്ടമെന്നനിലയില്‍ ചേപ്പാട് ഒമ്പത് ലക്ഷംലിറ്റര്‍,ഹരിപ്പാട് 10ലക്ഷം,ചിങ്ങോലി ഏഴ് ലക്ഷം,ചെറുതന ആറ് ലക്ഷം,മുതുകുളംആറ് ലക്ഷം,കുമാരപുരം12 ലക്ഷം,കരുവാറ്റ ഒമ്പത് ലക്ഷം,കാര്‍ത്തികപള്ളി ഒമ്പത് ലക്ഷം,തൃക്കുന്നപ്പുഴ 12 ലക്ഷം,ആറാട്ടുപുഴ 13 ലക്ഷംലിറ്റര്‍ ശേഷിയുള്ള ജലസംഭരണികളും നിര്‍മ്മിക്കും.നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ തീരദേശ,ഓണാട്ടുകര,അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."