ചരക്കുനീക്കത്തിനായി കൂറ്റന്‍ കാര്‍ഗോ കപ്പല്‍ ബേപ്പൂരില്‍
ഫറോക്ക്: ബേപ്പൂര്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കത്തിനായി കൂറ്റന്‍ കാര്‍ഗോ കപ്പലെത്തി. ഗ്രേറ്റ് സീ വേമ്പനാട് എന്ന കാര്‍ഗോ കപ്പലാണ് ശനിയാഴ്ച വൈകിട്ട് ബേപ്പൂര്‍ തുറമുഖത്തെത്തിയത്. ഇവിടെ തുറമുഖം കേന്ദ്രീകരിച്ചു ചരക്ക് നീക്കം ഊര്‍ജിതമാക്കുന്നതിന്റെ മുന്നോടിയായാണ് കൂടുതല്‍ കണ്ടെയ്‌നറുകള്‍ ഒരേ സമയം വഹിക്കാന്‍ ശേഷിയുളള മറ്റൊരു കപ്പല്‍ കൂടി എത്തിച്ചിട്ടുളളത്.
ഇന്ത്യയില്‍ നിര്‍മിച്ച കപ്പലിന്റെ മൊത്തം ഭാരം 1032 ടണ്ണാണ്. ഇതിനു 648 ടണ്‍ ഭാരം വഹിക്കാനുളള ശേഷിയുണ്ട്. 2014ല്‍ നിര്‍മിച്ച ഈ കപ്പല്‍ നേരത്തെ കൊച്ചി, അഴീക്കല്‍, കൊല്ലം, മംഗളൂരു, ഗുജറാത്ത് എന്നീ തുറമുഖങ്ങളായി ബന്ധപ്പെട്ട് ചരക്ക് നീക്കത്തിനു ഉപയോഗിച്ചിരുന്നതാണ്.
കോഴിക്കോട് നഗരത്തിലേക്കും പരിസരങ്ങളിലേക്കുമുളള മാര്‍ബിള്‍, ടൈല്‍ എന്നിവ ബേപ്പൂര്‍ തുറമുഖം വഴി കൊണ്ടുവരുന്നതിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനാണ് മുഖ്യമായും ഉപകരിക്കുക. പ്രതിമാസം 600 ടണ്‍ ടൈലുള്‍പ്പെടെയുള്ളവ ബേപ്പൂര്‍ വഴി ഇറക്കുമതി ചെയ്യാനാകുമെന്നാണ് വ്യപാര സംഘടനകള്‍ സര്‍ക്കാറിനെയും പോര്‍ട്ട് അധികൃതരെയും അറിയിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."