വര്‍ഗീയ വിഷം ചീറ്റുന്ന പ്രചരണം നടത്തിയ കോടിയേരി മാപ്പുപറയണം:എം.എം ഹസന്‍
ചെങ്ങന്നൂര്‍: വികസന നേട്ടങ്ങള്‍ എന്ന പേരില്‍ പ്രചരണം തുടങ്ങിയ സി.പി.എം ഇപ്പോള്‍ ചെങ്ങന്നൂരില്‍ വര്‍ഗീയ പ്രചാരണമാണ് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു.
വിജയം യുഡിഎഫിനാണെന്ന് വ്യക്തമായ തോടെയാണ് വര്‍ഗീയ വിഷം ചീറ്റി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി രംഗത്തെത്തിയത്.
അയ്യപ്പസേവ സംഘം സംഘ പരിവാറിന്റെ പോഷക സംഘടനയാണെന്ന് പറഞ്ഞ കോടിയേരി മാപ്പു പറയണം. ശബരിമല ഭക്തര്‍ക്ക് സഹായം നല്‍കുന്ന സന്നദ്ധ സംഘടനയാണിത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ അപമാനിക്കാനുള്ള ശ്രമം വിലപ്പോവില്ല. പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വിജയകുമാറിന് മതേതര മുഖമാണുള്ളത്. അടിയുറച്ച കോണ്‍ഗ്രസുകാരനുമാണ്. ശബരിമല ദര്‍ശനം നടത്തുന്നവര്‍ സംഘപരിവാര്‍ ആണെന്നാണോ കോടിയേരി പറയുന്നത്. സി.പി എമ്മുകാരും ശബരിമലയില്‍ പോകും ഇവരും ആര്‍.എസ്.എസുകാരാണോയെന്നും ഹസന്‍ ചോദിച്ചു.
എ.കെ ആന്റണിക്ക് വിഭ്രാന്തിയില്ല, പിണറായിക്ക് പരിഭ്രാന്തിയാണുള്ളത്.
നിരന്തരം കൊലപാതകങ്ങള്‍ നടക്കുന്ന സ്ഥലത്ത് ക്രമസമാധാനം പുലരുന്നുവെന്ന് പറഞ്ഞ് മോദി അഭിനന്ദിക്കുന്നത് ഇരുവരും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഊഷ്മളതയും പ്രത്യുപകാര മനോഭാവവുമാണ് കാട്ടിത്തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."