ബാങ്കുകളുടെ അമിത സര്‍വിസ് ചാര്‍ജ്: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
മാനന്തവാടി: അമിതമായ സര്‍വിസ് ചാര്‍ജ് ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിനെതിരേ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി എസ്.ബി.ഐ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ബാലന്‍സ് എന്‍ക്വയറിക്ക് പോലും 23 രൂപ ഈടാക്കുന്ന ബാങ്കുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ധര്‍ണയും ഉപരോധസമരവും സംഘടിപ്പിക്കുന്നത്.അമിതമായ സര്‍വിസ് ചാര്‍ജ് വര്‍ധിപ്പിക്കുവാനുള്ള നീക്കം പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ മാസത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ബാങ്കുകളും ബഹിഷ്കരിക്കുമെന്നും അഡ്വ. എ.ജെ ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി അധ്യക്ഷനായി. ജോര്‍ജ്ജ് ഊരാശ്ശേരി, എ.പി കുര്യാക്കോസ്, വില്‍സണ്‍ നെടുംകൊമ്പില്‍, കെ.ജെ ലോറന്‍സ്, കെ.എം ജോസഫ്, അഡ്വ. വി.കെ സജി, വി എം ജോസ്, വി എസ് ചാക്കോ, ജോസഫ് എം ഒ, വര്‍ക്കി കവുങ്ങുപള്ളി, തോമസ് ഇ റ്റി, ബിജു എ.എം, പാറക്കല്‍ കുര്യന്, പി.ജെ പ്രിന്‍സ്, സാബു ചക്കാലക്കുടി, ബിനോയ് ജോസഫ്, സിബി ജോണ്‍, സി.ജെ അഗസ്റ്റിന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."