കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്കി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബജറ്റ്
പടിഞ്ഞാറത്തറ: വയലൊഴിയുന്ന നെല്‍കൃഷി തിരിച്ചുപിടിക്കാന്‍ കാര്‍ഷികമേഖലക്ക് വന്‍തുക വകയിരുത്തി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബജറ്റ്. 20,64,08,903 രൂപ വരവും 20,24,40,003 രൂപ ചിലവും കണക്കാക്കുന്ന ബജറ്റില്‍ മൂന്നേകാല്‍ കോടി രൂപയാണ് കാര്‍ഷികമേഖലക്ക് വകയിരിത്തിയിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി ബജറ്റ് അവതരിപ്പിച്ചു. പൊന്കതിര് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന് നെല്‍കൃഷി നടത്തിയ അനുഭവത്തില്‍ നിന്നാണ് കൃഷി പ്രോത്സാഹനത്തിനായി കൂടുതല്‍ തുക 2017-18 വര്‍ഷത്തേക്ക് മാറ്റിവെച്ചത്. പുതിയ ബസ് സ്റ്റാന്‍ഡിനായി സ്ഥലം കണ്ടെത്താനും ആധുനിക സൗകര്യത്തോടെ അറവ് ശാല, മത്സ്യ മാംസ മാര്‍ക്കറ്റ് എന്നിവ നിര്‍മിക്കാനും മൂന്ന് കോടി 86 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയില്‍ പഞ്ചായത്ത് ഓഫിസ് വിപുലീകരണത്തിന് 40 ലക്ഷം രൂപയും റോഡിതര ആസ്തികളുടെ മെയിന്റനന്‍സിനായി രണ്ട് കോടി രൂപയും വകയിരുത്തി. പ്രസിഡന്റ് പി.വി സജേഷ് അധ്യക്ഷനായി. ചര്‍ച്ചയില്‍ കെ ഹാരിസ്, എം മുഹമ്മദ് ബഷീര്‍, ജോണി നന്നാട്ട്, ജോസഫ് പുല്ലമാരിയില്, സതി വിജയന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."