ആലുവ പൊതു മാര്‍ക്കറ്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും
ആലുവ: ചുവപ്പ് നാടയില്‍ കുടുങ്ങി കിടന്ന മാര്‍ക്കറ്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. നാല് വര്‍ഷമായി അനിശ്ചിതത്വത്തിലായ മാര്‍ക്കറ്റ് നിര്‍മാണമാണ് തടസങ്ങള്‍ നീങ്ങി നിര്‍മാണം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. പൊതു മാര്‍ക്കറ്റിന്റെ നിര്‍മാണത്തിനു വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചു. അഞ്ച് കോടി രുപയാണൂ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഏട്ടു കോടി രുപ നിര്‍മാണ ചെലവ് പ്രതീഷക്കുന്ന മാര്ക്കിറ്റിനു മൂന്ന് നിലകളിലായിട്ടാണ് നിര്‍മിക്കുന്നത്.
2015 ല്‍ ഒക്ടോബറില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയാണൂ നിര്‍മ്മാണത്തിനു തറക്കല്ലിട്ടത്. ആദയ് ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു നിലവില്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തിയായിരുന്നവരുടെ നാല്പത്തിനാലു പേരില്‍ നിന്നും ആദ്യ ഗഡു ഒന്നര ലക്ഷം രുപ വീതം ഡെപ്പോസിറ്റ് ആയി വാങ്ങിയാണു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ തീരുമാനിച്ചിരുന്നത്. ആറുമാസത്തിനുള്ളില്‍ ആദ്യ രണ്ടാം പൂര്‍ത്തിയാക്കി വ്യാപരികള്‍ക്ക് നല്‍കുമെന്നും നഗരസഭ അറിയിച്ചു.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം നഗരസഭ ഈ തുക ജീവനാക്കാര്‍ക്ക് ശമ്പളം നല് കുന്നതിനു ഉപയോഗിക്കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ നല്‍കമെന്ന് സമ്മതിച്ച ബാങ്കും നഗരസഭ ഈടായി നല് കിയവയുടെ പ്രമാണങ്ങളുടെ പൊരുത്തേക്കേടുകള്‍ മൂലം വായ്പ നല്കാന് വിസമ്മതിക്കുകയായീരുന്നു. ഇതിനിടെ ആറുമാസം കഴിഞ്ഞിട്ടും നഗരസഭ മുറികള്‍ നല് കാത്തിനെ തുടര്‍ന്ന് വ്യാപരികള്‍ രംഗത്ത് വരികയും ചെയ്തു.
അതൊടെ വെട്ടിലായി ഭരണ സമിതി ചെറുകിട വ്യാപരികളെ മാര്‍ക്കറ്റിനു മുന്നിലുള്ള ദേശീയ പാതയുടെ മേല്‍ പാലത്തിനു താഴെയും പച്ചക്കറി വ്യാപരികളെയും മാര്‍ക്കറ്റിനു മുന്നില്‍ തന്നെ താല് ക്കാലിക ഷെഡുകള്‍ നിര്‍മിച്ചു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."