HOME
DETAILS
MAL
അവകാശ പ്രതികാ മാര്‍ച്ച് നടത്തി
backup
June 30 2016 | 05:06 AM
കല്‍പ്പറ്റ: എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവകാശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലയിലെ വിവിധ കാംപസുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട 42 ഇന അവകാശങ്ങളുന്നയിച്ചുകൊണ്ടാണ് എസ്.എഫ്.ഐ മാര്‍ച്ച് ഏറ്റെടുത്തത്. എ.കെ.ജി ഭവനില്‍ നിന്നാരംഭിച്ച് കലക്ടറേറ്റ് പടിക്കല്‍ സമാപിച്ച മാര്‍ച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ അനുപ്രസാദ് അധ്യക്ഷനായി. ജോബിസ് ജെയിംസ്, മുഹമ്മദ് ഷാഫി, ഹരികൃഷ്ണന്, പി.ജി രഞ്ജിത്ത്, പി നിഷാദ്, വൈഷ്ണവി, എം.എസ് ഫെബിന്, അര്ജുന് ഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."