പനമരം പഞ്ചായത്ത് ബജറ്റ്; കുടിവെള്ള, പാര്‍പ്പിട പദ്ധതികള്‍ക്ക് മുന്‍ഗണ
പനമരം: കുടിവെള്ള, പാര്‍പ്പിട പദ്ധതികള്‍ക്ക് മുന്‍ഗണന നല്കി പനമരം പഞ്ചായത്ത് ബജറ്റ്. 53,6752126 രൂപ വരവും 53, 2103000 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന് അവതരിപ്പിച്ചത്. ടൂറിസം മേഖല വികസനം, പനമരം വലിയ പാലത്തിനോടനുബന്ധിച്ച് കാല്‍നടയാത്രക്കാര്‍ക്ക് തൂക്ക് പാലം, പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണം, അഞ്ച് വര്‍ഷം കൊണ്ട് വീടില്ലാത്തവര്‍ക്ക് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, വൈദ്യുത ശ്മശാനം എന്നിവയാണ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍. പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ പദ്ധതികള്‍ക്കായി 3,2301000 രൂപ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 6,00,000 രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്.
പാവപ്പെട്ടവരെയും രോഗികളെ സഹായിക്കുന്നതിന് പഞ്ചായത്ത് ദുരിതാശ്വ നിധിയിലൂടെ 10 ലക്ഷം രൂപ ശേഖരണം സംബന്ധിച്ചും ബജറ്റ് നിര്‍ദേശമുണ്ട്. ഭവന നിര്‍മാണത്തിനാവിശ്യമായ ഇഷ്ടിക, ഹോളോബ്രിക്സ്, ഇന്റര്‍ലോക്ക് ബ്രിക്സ്, സിമന്റ് കട്ടിളകള്‍, ജനലുകള്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ നിര്‍മിച്ച് അര്‍ഹര്‍ ഹാരായ ഗ്രാമീണ ജനതക്ക് സൗജന്യമായി നല്കുന്ന പദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി കൃഷണന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മെഹറുന്നിസ റസാഖ്, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ജൂല്നാ ഉസ്മാന്, മറ്റു മെമ്പര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."