ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് 28 ന്
ചെങ്ങന്നൂര്‍: മുന്നണികള്‍ ഇഞ്ചോടിഞ്ച് പൊരുതുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്. കഴിഞ്ഞ മൂന്ന് മാസക്കാലത്തിലേറെയായി മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്റെ തിരക്കിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ഡി. വിജയകുമാറും എല്‍.ഡി.എഫിനുവേണ്ടി സി.പി.എമ്മിലെ സജി ചെറിയാനും ബി.ജെ.പി സ്ഥാനാര്‍ഥിയായി അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുമാണ് പോര്‍മുഖത്തുള്ളത്.
കെ.കെ.രാമചന്ദ്രന് നായരുടെ നിര്യാണത്തിന് ശേഷം ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ വൈകിയെങ്കിലും അതിനൊന്നും കാത്തുനില്‍ക്കാതെ തങ്ങളുടെ വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു മുന്നണികള്‍.
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറെക്കാലവും യു.ഡി.എഫിനൊപ്പമായിരുന്നു. നാല് തവണ മാത്രമെ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ഇവിടെ ജയിച്ചിട്ടുള്ളു. കഴിഞ്ഞ തവണ കെ.കെ രാമചന്ദ്രന് നായര്‍ നേടിയ വിജയം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. എന്നാല്‍ പഴയ കോട്ട ഇത്തവണ തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് ആണയിടുന്നു.
വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കാരണമായെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. വെറും 6,000 വോട്ട് മാത്രമുണ്ടായിരുന്ന ബി.ജെ.പിക്ക് മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ആറ് ഇരട്ടിയായി വര്‍ധിച്ചത് അവര്‍ക്ക് കനത്ത ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ തവണ സജീവമായി രംഗത്തുണ്ടായിരുന്ന ബി.ഡി.ജെ.എസിന്റെ ഉള്‍വലിവ് എന്‍.ഡി.എ കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."