കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതി കൊച്ചിയിലും നടപ്പാക്കും: മന്ത്രി
കൊച്ചി: മാലിന്യം തള്ളാനുള്ള ഇടമല്ല ജലാശയങ്ങളെന്ന് തിരിച്ചറിയണമെന്ന് ഫിഷറിസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. കടലിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ ശുചിത്വസാഗരം പദ്ധതിയിലൂടെ നടപടികളെടുക്കുന്നുണ്ട്. കൊല്ലത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞു. അടുത്തതായി കൊച്ചിയിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. തേവര അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയുടെയും അഡാക്ക് എറണാകുളം മേഖലാ ഓഫിസ് കെട്ടിട സമുച്ചയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മലയാളിയുടെ ആവറേജ് വരുമാനത്തിന്റെ പകുതിയാണ് മത്സ്യത്തൊഴിലാളിക്ക് ലഭിക്കുന്നത്. ഇവരെ മുഖ്യധാരലയിലേക്ക് കൊണ്ടു വരാനും സംരക്ഷിക്കാനും കൂട്ടായ ആലോചനകളിലൂടെ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെണ്ടന്നും മന്ത്രി പറഞ്ഞു. ശുദ്ധജല മാതൃകാ മത്സ്യക്കൃഷിക്കുള്ള ധനസഹായവും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ഹെബി ഈഡന്‍ എം.എല്‍.എ അധ്യക്ഷനായി. തേവര അര്‍ബന്‍ കോ ഓപറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജയിന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി, കൗണ്‍സിലര്‍മാരായ കെ.എക്‌സ് ഫ്രാന്‍സിസ്, സി.കെ പീറ്റര്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എ രമാദേവി, മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ്, അഡാക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എം ലതി, ഫീഷറീസ് വകുപ്പിന്റെയും അനുബന്ധ ഏജന്‍സികളിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."