HOME
DETAILS

മുസ്‌ലിങ്ങളുടെ നേട്ടങ്ങളെല്ലാം ജനാധിപത്യ മാര്‍ഗത്തിലൂടെ: സാദിഖലി തങ്ങള്‍

  
backup
May 26, 2018 | 5:24 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99

 

കോട്ടയം: രാജ്യത്ത് മുസ്‌ലിങ്ങളുടെ നേട്ടങ്ങളും ആനുകൂല്യങ്ങളുമെല്ലാം നേടിയത് ജനാധിപത്യത്തിലൂടെയും വോട്ടിലൂടെയുമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.മുസ്‌ലിം ലീഗ് കോട്ടയം ജില്ലാകമ്മറ്റിയുടെ റമസാന്‍ റിലീഫ് ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ കാറ്റില്‍പ്പറത്തി വര്‍ഗീയ ഫാസിസത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്നത് അപകടകരമാണ്. വര്‍ഗീയദണ്ഢ് ഉപയോഗിച്ചാണ് ഇപ്പോള്‍ കേന്ദ്രഭരണം. കോടതി പോലും ഫാസിസത്തെ വെള്ളപൂശാന്‍ നിലകൊണ്ടിരുന്നു. ഇപ്പോള്‍ കാര്യത്തോട് അടുത്തപ്പോള്‍ അവസാനഘട്ടം ജുഡിഷ്യറി ശക്തമായ നിലപാടെടുത്ത് കൂടെനിന്നു. മുത്തലാഖ് പ്രശ്‌നത്തില്‍ പാര്‍ലമെന്റും മതേതരത്വത്തിന് ഒപ്പമാണെന്ന് തെളിയിച്ചിട്ടുണ്ട്. ജനാധിപത്യമാര്‍ഗത്തിലൂടെ സംഘടിച്ച് അഭിമാനത്തോടെ സ്വന്തം അസ്തിത്വം നിലനിര്‍ത്തി രാജ്യത്ത് നിലനില്‍ക്കാന്‍ ഖാഈദേമില്ലത്ത് മുഹമ്മദ് ഇസ്മഈല്‍ സാഹിബാണ് പഠിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടും അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു കൊണ്ടുമാണ് മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം . മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല സ്വാഗതം പറഞ്ഞു. ബഷീര്‍ മൗലവി ഖിര്‍അത്ത് നടത്തി. നൂറ് കുടുംബങ്ങള്‍ക്കുള്ള റമസാന്‍ കിറ്റ് വനിതാലീഗ് നേതാക്കള്‍ സാദിഖലി തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി.വനിതാ ലീഗ് ഉണര്‍വ്വ് അയല്‍ക്കൂട്ടത്തിനുള്ള തയ്യല്‍ മെഷിന്‍ വിതരണവും സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മണ്ഡലം റമസാന്‍ റിലീഫിന്റെ ഭാഗമായി വൃക്ക രോഗിക്ക് അഞ്ചുലക്ഷം രൂപ നല്‍കുന്നതിലേക്കുള്ള ഫണ്ടുദ്ഘാടനം ഹാജി സി എം റഹ്മത്തുല്ലയില്‍ തുക സ്വീകരിച്ച് തങ്ങള്‍ നിര്‍വ്വഹിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എച്ച് അബ്ദുല്‍സലാം,വനിതാലീഗ് ജില്ലാ ജനറല്‍സെക്രട്ടറി ഡോ.കെ കെ ബേനസീര്‍ എന്നിവര്‍ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കെ എം ഹസന്‍ലാല്‍ നന്ദി പറഞ്ഞു.ജില്ലാ ഭാരവാഹികളായ പി എസ് ബഷീര്‍,പി എം സലിം,പി കെ അബ്ദുല്‍സമദ്,പി പി ലത്തീഫ്,വി പി മജീദ്,അഡ്വ.ജമാല്‍,കെ എം മുഹമ്മദ് സിയ,എം കെ ഷിബു,താഹ മൗലവി,കുഞ്ഞുമോന്‍ കെ മേത്തര്‍,സി.പി ബാസിത്,എന്‍ എ എം സ്വാലിഹ്,കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പി പി മുഹമ്മദ്കുട്ടി,ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമന്‍ പുതിയാത്ത് ,പോഷകസംഘടനാ ജില്ലാ ഭാരവാഹികളായ അസീസ് കുമാരനല്ലൂര്‍,കെ എസ് ഹലീല്‍ റഹ് മാന്‍,അജി കൊറ്റമ്പടം,അബ്ദുല്‍സലാം,ഡോ.മെഹ്മൂദബീഗം,മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികളായ സാബുമുല്ലശേരി ,എ എ ലത്തീഫ്,ഫാറൂഖ് പാലപ്പറമ്പില്‍,എം എം ഖാലിദ ്തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  19 minutes ago
No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  43 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  an hour ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  an hour ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  an hour ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

ഹൃദയാഘാതം: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

qatar
  •  29 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  2 hours ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  9 hours ago