HOME
DETAILS
MAL
ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡ്; ലിസ്റ്റ് പ്രസിദ്ധീകരിച്ചു
backup
March 25 2017 | 22:03 PM
കല്‍പ്പറ്റ: ഭക്ഷ്യസുരക്ഷാ നിയമം 2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇ-പോസ് മുഖാന്തിരം ആധാര്‍ അധിഷ്ഠിത റേഷന്‍ വിതരണം സാധ്യമാക്കുന്നതിന് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും പേരും ആധാര്‍ നമ്പറും ചേര്‍ത്ത ലിസ്റ്റ് അതത് റേഷന്‍ കടകളില്‍ പ്രസിദ്ധീകരിച്ചു. കാര്‍ഡുടമകള്‍ ലിസ്റ്റ് പരിശോധിച്ച് ആധാര്‍ നമ്പര്‍ ഇല്ലാത്തവരുടെ പൂര്‍ണമായ പേര്, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ വെള്ളക്കടലാസില്‍ എഴുതി ബന്ധപ്പെട്ട റേഷന്‍ കടയില്‍ ഏപ്രില്‍ ഏഴിനകം ഏല്പിക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."