HOME
DETAILS
MAL
യാത്രക്കാരന് തെരുവു നായയുടെ കടിയേറ്റു
backup
May 26 2018 | 05:05 AM
ചങ്ങനാശേരി: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. ചങ്ങനാശേരിയിലെ പ്രസ് ജീവനക്കാരന് സന്തോഷ് കുമാറിനാണ് നായയുടെ കടിയേറ്റത്.കഴിഞ്ഞ ദിവസം മാവേലിക്കരയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി ട്രെയിന്‍ യാത്രക്കെത്തിയപ്പോഴാണ് നായ ആക്രമിച്ചത്.
ജനറല്‍ ആശുപത്രയിലെത്തിയ സന്തോഷ് കുമാറിന് രണ്ട് കുത്തിവയ്പ് ലഭിച്ചു. മുന്നാമത്തെ കുത്തിവയ്പിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അലര്‍ജി രോഗം മൂലം പുറത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നു മരുന്നു വാങ്ങേണ്ടി വന്നു.മൂന്ന് കുത്തിവയ്പിനായി 12000 രൂപ കടം വങ്ങി മുടക്കേണ്ടി വന്നതായി സന്തോഷ് കുമാര്‍ പറഞ്ഞു പ്രസില്‍ തുഛ്ചമായ വേതനത്തിനുജോലിചെയ്യുന്ന സന്തോഷ്കുമാറിന് റെയില്‍വേ യാത്രക്കെത്തിയപ്പോള് നായ കടിച്ചത് ഏറെ വിനയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."