HOME
DETAILS
MAL
അപകടങ്ങള്‍ തുടര്‍ക്കഥയായി ചീയമ്പം വളവ്
backup
March 25 2017 | 22:03 PM
ചീയമ്പം: വാഹനങ്ങളുടെ അമിതവേഗതയും ഇരുളം മുതലുള്ള ഇറക്കവും ഇവിടെ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുകയാണ്. പരിശോധന കര്‍ശനമാക്കാത്തതാണ് ഇവിടെ ഇടക്കിടെ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് ആരോപണമുയരുന്നത്.
കഴിഞ്ഞ ദിവസം ഇവിടെ ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവിടെ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചെങ്കില്‍ മാത്രമെ അപകടങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ സാധിക്കൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുളം ഇറക്കം മുതല്‍ ഹമ്പുകള്‍ സ്ഥാപിച്ചാല്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് അപകടമൊഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നും ട്രാഫിക് ലംഘിച്ചെത്തുന്നവരെ പിടിക്കാന്‍ പൊലീസ് കര്‍ശന പരിശോധന ആരംഭിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."