ഡി.ഡി.യു- ജി.കെ.വൈ പദ്ധതി: 30 പേര്‍ക്ക് വിദേശത്ത് നിയമനം
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വൈദഗ്ധ പരിശീലന പരിപാടിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീ കൗശല്യ യോജന (ഡി.ഡി.യു- ജി.കെ.വൈ) പദ്ധതിയില്‍ പരിശീലനം നേടിയ 30 പേര്‍ക്ക് വിദേശത്ത് നിയമനം. ഒരു ബാച്ചിലെ 7 പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളടക്കമുള്ള 30 പേര്‍ക്കാണ് നിയമനം ലഭിച്ചത്. ജില്ലയിലെ നിര്‍വഹണ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിക്ക് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ഡി ഫ്രഷ് എന്ന കമ്പനിയുടെ ഭക്ഷ്യ സംസ്‌കരണ യൂനിറ്റില്‍ ജോലി ലഭിച്ചത്. 35,000 രൂപയാണ് അടിസ്ഥാന ശമ്പളം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. മറ്റ് ആനുകൂല്യങ്ങളുള്‍പ്പടെ അമ്പതിനായിരം രൂപയോളം പ്രതിമാസം ലഭിക്കും.
വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിക്ക് കീഴില്‍ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ പരിശീലനം ലഭിച്ച ഇവര്‍ കമ്പനിയുടെ ബാംഗ്ലൂര്‍ കേന്ദ്രത്തില്‍ മൂന്നു മാസം തൊഴില്‍ അധിഷ്ഠിത പരിശീലനവും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിദേശത്തേക്ക് പോകുന്നത്. ഇവരിലുള്‍പ്പെട്ട നാല് പേര്‍ ഇതിനകം വിദേശത്തെത്തി ജോലിയില്‍ പ്രവേശിച്ചു. പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള യാത്രാരേഖകള്‍ ശരിയാകുന്ന മുറക്ക് ബാക്കിയുള്ളവരും കമ്പനിയുടെ ഇതേ ശാഖയില്‍ പ്രവേശിക്കും.
ഡി.ഡി.യു - ജി.കെ.വൈ പദ്ധതിക്ക് കീഴില്‍ നാളിതുവരെയായി 1326 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ 447 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്.
18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് പദ്ധതിയുടെ കീഴിലുള്ള വിവിധ കോഴ്‌സുകളില്‍ പരിശീലനത്തിന് ചേരാം. താല്‍പര്യമുള്ളവര്‍ അതത് സി.ഡി.എസ് ഓഫിസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കാനും ജില്ലാ മിഷന് പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."