മാനന്തവാടിയിലെ ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
മാനന്തവാടി: നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തിലും പരിസരത്തെ ഹോട്ടലുകളിലും റെയ്ഡ് നടത്തി. പരിശോധനയില്‍ ജില്ലാ ആശുപത്രി പരിസരത്തെ വയനാട് ഹോട്ടല്‍, വിജയ ഹോട്ടല്‍, സെഞ്ച്വറി ഹോട്ടല്‍, വിന്‍ബെറി എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി.
ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനക്ക് മാനന്തവാടി മുനിസിപ്പല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് വി ഉസ്മാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.ആര്‍ പ്രസാദ്, പി ഇബ്രാഹിം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ടി ബിനോജ്, ജീവനക്കാരായ സുബൈര്‍, ബിജു ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് വ്യാപക പരിശോധന നടത്തിയതെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ ഹോട്ടലുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. തുടര്‍ന്ന് ബേക്കറികളടക്കമുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. കൂടാതെ പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ച ശേഷവും പലരും ഉപയോഗിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."