വിരട്ടിയോടിക്കാനെത്തിയ വനംവകുപ്പ് ജീവനക്കാരെ ഒറ്റയാന് ഓടിച്ചു
മറയൂര്‍: തോട്ടം തൊഴിലാളി ലയങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഭീതി പരത്തി ചുറ്റിത്തിരിയുന്ന ഒറ്റയാനെ വിരട്ടി ഓടിക്കാനെത്തിയ വനം വകുപ്പ് ജീവനക്കാരെ ഒറ്റയാന് വിരട്ടി ഓടിച്ചു.
ആനയെ ഓടിക്കാന്‍ 20 കിലോ മീറ്റര്‍ അകലയുള്ള കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും കടുവാ ശബദം ഉള്‍പ്പെടെ എത്തിച്ച പരീക്ഷിച്ചിട്ടും കാട്ടാന ലയത്തിന് സമീപത്തുള്ള വാഴകൃഷി പൂര്‍ണ്ണമായും നശിപ്പിച്ചാണ് മടങ്ങിയത്. കണ്ണന് ദേവന് തേയില കമ്പനിയുടെ ചട്ടമൂന്നാര്‍ ഡിവിഷനിലാണ് ഒറ്റയാന് രാത്രി പത്ത് മണിയോടെ എത്തിയത്. തേയില കമ്പനി ജീവനക്കാരായ ചെല്ലയ്യ , കുമാര്‍ എന്നിവരുടെ തോട്ടത്തിലാണ് കാട്ടന എത്തിയത്. കാട്ടാന എത്തിയ വിവരം മറയൂര്‍ ചന്ദന ഡിവിഷന്റെ ചട്ടമൂന്നാറിലുള്ള ചെക്ക് പോസ്റ്റില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരും തൊഴിലാളികളും എത്തിയെങ്കിലും ഒറ്റയാന് മടങ്ങാന്‍ തയ്യാറായില്ല. പിന്നീട് എലിഫന്റ് വാച്ചര്ന്മാരെ എത്തിക്കുകയും കാട്ടാനകളെ തുരത്താന്‍ ഉപയോഗിക്കുന്ന കടുവാ ശബ്ദം കേള്‍പ്പിക്കുയും ചെയതോടെ കാട്ടാന കൂടുതല്‍ അക്രമണകാരിയായി. ഇതോടെ വനപാലകര്‍ പിന്മാറി.
ചിന്നം വിളിച്ചും ഭീതിപരത്തിയും ലയങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച കാട്ടാന പുലര്‍ച്ചെ നാലരയോടെയാണ് മടങ്ങിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കോഫീസ്റ്റോര് ഭാഗത്തെ ലയങ്ങള്‍ക്ക് സമീപം ഇറങ്ങിയ ഒറ്റയാന് കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."