പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ലാബ് അസിസ്റ്റന്റിന് ജാമ്യം
കൊട്ടാരക്കര: പരീക്ഷാഹാളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ലാബ് അസിസ്റ്റന്റിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്കി. ഇതനുസരിച്ച് നെടുവത്തൂര്‍ ഇ.വി.എച്ച്.എസ് സ്കൂളിലെ ലാബ് അസിസ്റ്റന്റും കോണ്‍ഗ്രസ് സംഘടനാ നേതാവുമായ എഴുകോണ്‍ ഇരുമ്പനങ്ങാട് ഡ്രീംസില്‍ പി.എസ് അദ്വാനി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര സി.ഐ മുന്‍പാകെ ഹാജരായി.
സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സ്കൂളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി രണ്ടു പേരുടെ ജാമ്യത്തിലും ഇരുപത്തി അയ്യായിരം രൂപ ബോണ്ടിലും ജാമ്യം നല്കി വിട്ടയച്ചു.
പൊലിസ് ഇതുവരെയും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഉന്നത സ്വാധീനത്തില്‍ പൊലിസ് പ്രതിയെ സംരക്ഷിക്കുകയാണന്ന് ആക്ഷേപം ഉയര്‍ന്നിരുന്നത്.
സംശയം ചോദിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ ലാബ് അസിസ്റ്റന്റ് തന്നെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷകര്‍ത്താക്കള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് കേസ് എടുത്തത്. 2010ല്‍ ജില്ലാ സ്കൂള്‍ കലോത്സവത്തിനിടയില്‍ മറ്റൊരു വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച ഇയാളെ നേരത്തേ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."