അസം സ്വദേശി അയല്‍വാസിയുടെ വളര്‍ത്തുനായയെ ചുട്ട് തിന്നു
കഠിനംകുളം: അസം സ്വദേശി അയല്‍വാസിയുടെ വളര്‍ത്തു നായയെ ചുട്ട് തിന്നു. കുളത്തൂര്‍ അരശുമൂട് തിപ്പെട്ടി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി വിക്രമനെ (24) പൊലിസ് മല്‍പിടുത്തത്തിലൂടെ പിടികൂടി.
അരശുംമൂട്ടില്‍ ശിവം വീട്ടില്‍ ഹരികുമാറിന്റെ ഒന്നര വയസ് പ്രായമുള്ള ഡോവര്‍മാന്‍ നായെയാണ് കൊന്നുതിന്നത്. ഇന്നലെ ഉച്ചയോടെ ഹരികുമാറിന്റെ വീട്ടിലെ പട്ടികൂട്ടില്‍ കിടന്ന പട്ടിയെ വിക്രമന്‍ കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം 100മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കഷണങ്ങളാക്കി ചവര്‍ കൂട്ടി തീയിടുകായിരുന്നു. പട്ടിക്കൂട്ടില്‍ ചോര തളംകെട്ടിക്കിടക്കുന്നത് കണ്ട് വീട്ടുകാര്‍ അന്വേഷിക്കുമ്പോഴാണ് സംഭവമറിയുന്നത്. സമീപത്ത് കൂടി പോയ മറ്റൊരു നായെയും ഇയാള്‍ കൊല്ലാന്‍ ശ്രമം നടത്തി.നാട്ടുകാരും പൊലിസും ചേര്‍ന്ന് ശ്രമിക്കുന്നതിനിടയില്‍ അരശുമൂടിലെ യൂനിയന്‍ തൊഴിലാളി ഹരിയെയും ഇയാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലിസ് പറഞ്ഞു. വിക്രമന്‍ പതിവായി കഞ്ചാവ് ഉപയോഗിക്കുമായിരുന്നുവെന്നും അതിന്റെ ലഹരിയിലാക്കും ക്യത്യം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."