അഞ്ചുരുളി ബോട്ടിംഗ് നടത്താന്‍ കോടതി അനുമതി
കട്ടപ്പന: അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ബോട്ടിംഗ് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. കഴിഞ്ഞ 23-നാണ് വനംവകുപ്പ് ഇവിടെ ബോട്ടിംഗ് നിരോധിച്ചത്. ഇതിനെതിരേ കാഞ്ചിയാര്‍ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വനംവകുപ്പിന്റെ ഉത്തരവ് കോടതി സ്റ്റേചെയ്യുകയും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയായിരുന്നു. ഇന്നുമുതല്‍ ബോട്ടിംഗ് പുനരാരംഭിക്കാനാവും. കഴിഞ്ഞ 17-നാണ് അഞ്ചുരുളിയില്‍ സൗന്ദര്യോത്സവത്തിനു കൊടിയേറിയത്. 18-ന് വനംവകുപ്പ് ആദ്യം ബോട്ടിംഗ് തടഞ്ഞു. സംഘാടകസമിതി സമരം നടത്തിയതിനെതുടര്‍ന്ന് 31 വരെ ഇടുക്കി ജലാശയത്തില്‍ ബോട്ടിംഗിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ 23-ന് വനംവകുപ്പ് വീണ്ടും ബോട്ടിഗ് തടസപ്പെടുത്തുകയും സുരക്ഷയൊരുക്കാതെ ബോട്ടിഗ് നടത്തിയെന്നാരോപിച്ച് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് ഉള്‍പ്പെടെ പത്തോളംപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ബോട്ടിംഗ് നിരോധിച്ചതിനെ തുടര്‍ന്ന് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് കക്കാട്ടുകടയില്‍ നിരാഹാരസമരം ആരംഭിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. ഇന്നലെ കോടതി ഉത്തരവ് വന്നതിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."