തൊഴില്‍ രഹിത വേദനം
മൂവാറ്റുപുഴ: നഗരസഭയില്‍ നിന്നും 2016 ഓഗസ്റ്റ് മുതല്‍ 2017 ഫെബ്രുവരിവരെയുള്ള മാസങ്ങളിലെ തൊഴില്‍ രഹിത വേദനം ഈമാസം 28, 29ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരായി തൊഴില്‍ രഹിത വേദനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേദനം ഈമാസം 27, 28, 29ദിവസങ്ങളില്‍ രാവിലെ 11മുതല്‍ മൂന്ന് വരെ വിതരണം ചെയ്യുന്നതാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരായി തൊഴില്‍ രഹിത വേദനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ നിന്നും2016 മുതല്‍ 2017 ഫെബ്രുവരി വരെയുള്ള കാലയളവിലെ തൊഴിലില്ലായ്മ വേതനം നാളെ മുതല്‍ ബുധനാഴ്ച വരെ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
ചേന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിതവേതന വിതരണം 27, 28 തീയതികളില്‍ 11 മുതല്‍ മൂന്നു മണിവരെ നടത്തും. ബന്ധപ്പെട്ട രേഖകളുമായി ഓഫിസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പറവൂര്‍: നഗരസഭയില്‍ നിന്നും തൊഴില്‍ രഹിത വേതനം മാര്‍ച്ച് 28, 30 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വിതരണം ചെയ്യുന്നു. അര്‍ഹരായ ഗുണഭാക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."