HOME
DETAILS

പുതിയ അധ്യയന വര്‍ഷം വിളിപ്പാടകലെ: പല സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളും ജീര്‍ണാവസ്ഥയില്‍

  
backup
May 26 2018 | 05:05 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%a8-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf

 

 

തൊടുപുഴ: പുതിയ അധ്യയന വര്‍ഷം വിളിപ്പാടകലെ എത്തിയിട്ടും കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ ജില്ലയിലെ പല സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളും പുനരുദ്ധരിക്കാന്‍ നടപടികളില്ല. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയവ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ പലതും ഫയലുകളില്‍ ഉറങ്ങുകയാണ്.
1945ല്‍ പ്രവര്‍ത്തനമാരംഭിച്ച ചിത്തിരപുരം ഗവ. ഹൈസ്‌കൂളില്‍, സ്‌കൂള്‍ തുടങ്ങിയ കാലത്തു നിര്‍മിച്ച മൂന്നു കെട്ടിടങ്ങള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം എംഎല്‍എ ഫണ്ട് ഉപയോഗിച്ചു കുട്ടികള്‍ക്കു ഭക്ഷണമുണ്ടാക്കുന്നതിനുവേണ്ടി നിര്‍മിച്ച ഒരു ചെറിയ കെട്ടിടം മാത്രമാണു പുതുതായി നിര്‍മിച്ച കെട്ടിടമെന്നു പറയാനുള്ളത്. സ്‌കൂള്‍ മുറ്റം ടൈല്‍ വിരിക്കുകയും ചെയ്തിട്ടുണ്ട്.
കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്ഥിതിയും ഭിന്നമല്ല. ഇവിടെയും സ്‌കൂള്‍ തുടങ്ങിയ കാലത്തു നിര്‍മിച്ച മൂന്നു പഴയ കെട്ടിടങ്ങളിലും ഇപ്പോഴും കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. ദേവികുളം താലൂക്കില്‍ സര്‍ക്കാര്‍ ഹൈടെക് ആയി ഏറ്റെടുത്തിട്ടുള്ള ഏക പള്ളിക്കൂടംകൂടിയാണിത്. സ്‌കൂളിലെ ശുചിമുറികളില്‍ പാതിയും ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ഒരു മാസം മുന്‍പു സ്‌കൂളിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും കഴിഞ്ഞ ദിവസം സംരക്ഷണഭിത്തിയും ഇടിഞ്ഞു തകര്‍ന്നിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോടു ചേര്‍ന്ന കരിങ്കല്‍ ഭിത്തിയാണു കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണത്.ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അധ്യയനം നടക്കുന്നതു പഴയ കെട്ടിടങ്ങളിലാണ്. ഇവിടെയും പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാണ്.
അടിമാലി മേഖലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു ചുറ്റുമതിലില്ലാത്തത് അപകടഭീഷണി ഉയര്‍ത്തുകയാണ്. അടിമാലി ഗവ. ഹൈസ്‌കൂളിനു മുന്‍വശത്ത് എന്‍എച്ച് അധികൃതരുടെ അനുമതി ലഭിക്കാത്തതു മതില്‍ നിര്‍മാണത്തിനു തടസ്സമായിരിക്കുകയാണ്. ഇതിനുള്ള ഫണ്ട് ജില്ലാ പഞ്ചായത്തില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. കല്ലാര്‍കുട്ടി ഗവ. ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണം പാതിവഴിയിലാണ്. വെള്ളത്തൂവല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിന് ഇനിയും നടപടിയില്ലാത്തതു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മുന്‍പത്തെ അപേക്ഷിച്ചു പല സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെയും സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പല സ്‌കൂളുകളിലുമുള്ളതായി പരാതിയുണ്ട്. ചില സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിനുസരിച്ചു ശുചിമുറികള്‍ ഇല്ല എന്നതാണു പ്രധാന പ്രശ്‌നം. പല ക്ലാസ് മുറികളും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന നിലയിലാണെന്നതും ശുചിമുറികള്‍ പലതും വൃത്തിഹീനമാണെന്നതും വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നു. പുതിയ അധ്യയനവര്‍ഷത്തിനു മുന്നോടിയായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുള്ള ഒരുക്കത്തിലാണു സ്‌കൂളുകളെന്നാണ് അധികൃതര്‍ പറയുന്നത്. പൊട്ടിപ്പൊളിഞ്ഞ ചുമരുകള്‍, ശുചിമുറികള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍, പെയിന്റിങ്, മേല്‍ക്കൂരയ്ക്കു ചോര്‍ച്ചയുണ്ടെങ്കില്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണു ചെയ്തുവരുന്നത്. ജീര്‍ണാവസ്ഥയിലുള്ളതോ ഭാഗികമായി നിലനില്‍ക്കുന്നതോ പണി പൂര്‍ത്തിയാകാതെ നിര്‍ത്തിവച്ചിരിക്കുന്നതോ ആയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago